അരി തേടി “അരിക്കൊമ്പന്‍” തമിഴ്നാട് റേഷന്‍കടയിലും; പരിഭാന്ത്രരായി ജനങ്ങള്‍

Jaihind Webdesk
Monday, May 15, 2023

ഇടുക്കി ; അരിക്കൊമ്പന്‍റെ അരി തേടിയുള്ള അതിക്രമങ്ങള്‍ തമിഴ്‌നാട്ടിലും തുടങ്ങി. ഇന്നലെ രാത്രിയോടെ മേഘമലയ്ക്ക് സമീപം മണലാര്‍ എസ്റ്റേറ്റിലാണ് അരിക്കൊമ്പന്‍ ആക്രമം ആരംഭിച്ചിരിക്കുന്നത്. റേഷന്‍ കടയുടെ ജനല്‍ തകര്‍ത്തു പക്ഷെ അരി കഴിക്കാതെയാണ് കൊമ്പന്‍ മടങ്ങിയത്.

ചിന്നക്കനാലിലെ പോലെ ജനലുകള്‍ തകര്‍ത്താണ് തമിഴ്‌നാട്ടിലെയും റേഷന്‍ കടകള്‍ അരിക്കൊമ്പന്‍ നോട്ടമിട്ടിരിക്കുന്നത്. രാത്രി രണ്ട് മണിക്ക് ശേഷമാണ് ഇവിടെയും അക്രമമുണ്ടായത്. എന്നാല്‍ സമീപത്തുള്ള കടകളോ വാഹനങ്ങള്‍ക്കോ ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ല. സമീപത്തെ ഒരു ലയത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കാടുകയറി. അതിര്‍ത്തി മേഖലയിലെ കാടിനകത്തേക്ക് കടന്നു പോയതായാണ് റേഡിയോ കോളറില്‍ നിന്നും ലഭ്യമാകുന്ന സിഗ്നലുകള്‍