ഹിജാബിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം:  ചരിത്രം ഹിജാബിനെതിരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇസ്ലാം ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നു എന്നും ഗവർണർ പറഞ്ഞു.  പ്രവാചകൻമാരുടെ കാലം മുതൽക്കെ ഹിജാബിനെ എതിർത്തിരുന്നു. ദൈവം നല്‍കിയ സൗന്ദര്യം മറച്ചുവയ്ക്കില്ലെന്ന് ഒന്നാംതലമുറയിലെ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ലോകായുക്ത ഓഡിനൻസ് അംഗീകരിച്ചത് വഴി നിറവേറ്റിയത് ഭരണഘടന ചുമതലയാണെന്നും സർക്കാരിനാണ് ഓർഡിനൻസിൽ ഉത്തരവാദിത്വമെന്നും ഗവർണർ വ്യക്തമാക്കി

Comments (0)
Add Comment