രാത്രി യാത്രക്കിടെ പോലീസ് മോശമായി പെരുമാറി : ഗുരുതര ആരോപണവുമായി നടി അർച്ചനാ കവി

Jaihind Webdesk
Monday, May 23, 2022

രാത്രി യാത്രക്കിടെ കേരള പോലീസില്‍ നിന്ന് മോശമായ അനുഭവമുണ്ടായെന്ന് നടി അർച്ചന കവിയുടെ അരോപണം. കൊച്ചിയില്‍ സ്ത്രീകള്‍ മാത്രമുള്ള രാത്രിയാത്രക്കിടെയാണ് സംഭവം. പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ ആരോപണം.

സുഹൃത്തിനും കുടുംബത്തിനുമൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു. ആ സമയത്ത് പോലീസ് തടഞ്ഞുനിര്‍ത്തി. എന്തിനാണ് വീട്ടിലേക്ക് പോകുന്നത് എന്നാണ് പോലീസുകാര്‍ ചോദിച്ചത്. അവര്‍ പരുക്കന്‍ ഭാഷയിലാണ് പെരുമാറിയത്. ഞങ്ങള്‍ക്ക് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. അര്‍ച്ചന കവി വിശദീകരിക്കുന്നു.

ചോദ്യം ചെയ്യുന്നതിന് ഞാന്‍ എതിരല്ല. പക്ഷേ അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു.കേരള പോലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളിലാണ് താരം പോസ്റ്റ് പങ്കുവെച്ചത്.