പ്രിയങ്കഗാന്ധിയുടെ നിര്‍ദ്ദേശം; വനിതാ എം.എല്‍.എ നിയമസഭാ കക്ഷി നേതാവ്; യു.പിയില്‍ കോണ്‍ഗ്രസിന്റെ ചരിത്ര നീക്കം

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ വനിത എം.എല്‍.എ ആരാധന മിശ്രയ്ക്ക് ഇത് ചരിത്ര നിയോഗമാണ്. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്ത് ഒരു വനിതാ എം.എല്‍.എ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെടുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആരാധന മിശ്രയെ നിയമസഭകക്ഷി നേതാവായി പാര്‍ട്ടി തെരഞ്ഞെടുത്തിരിക്കുന്നത്. അലഹബാദിലെ ജന്മനാട്ടിലെത്തിയ അനുരാധ മിശ്രയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണൊരുക്കിയത്. മുതിര്‍ന്ന നേതാക്കളും ചടങ്ങിനെത്തി.

പാര്‍ട്ടി പ്രവര്‍ത്തകരുടെ മുഖത്ത് വലിയ ആശയും പ്രതീക്ഷയും ഞാന്‍ കാണുന്നു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്ന് ആരാധന മിശ്ര പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് കോണ്‍ഗ്രസിന് പുതിയ നേതൃത്വം വന്നിരുന്നു.പുതിയ സംസ്ഥാന അദ്ധ്യക്ഷനെയും ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാരെയും തെരഞ്ഞെടുത്തിരുന്നു. ആരാധന മിശ്രയെ നിയമസഭ കക്ഷിയായി തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിന് പിന്നിലും പ്രിയങ്കയുടെ നിര്‍ദേശമുണ്ട്.

Comments (0)
Add Comment