ചട്ടങ്ങള്‍ മറികടന്ന് നിയമനം; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണം

Jaihind Webdesk
Friday, October 1, 2021

 

ആലപ്പുഴ : സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ നിയമന ആരോപണം. കയർഫെഡിൽ നിന്ന് വിരമിച്ച ഭാര്യക്ക് പുനർനിയമനം നൽകിയതിനുപിന്നാലെ മകന്‍റെ നിയമനം കൂടി വന്നതോടെയാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിനെതിരെ ആരോപണം രൂക്ഷമായത്.

കയർഫെഡിൽ നിന്ന് വിരമിച്ചശേഷം പേഴ്സണൽ അസിസ്റ്ററന്‍റായാണ് നാസറിന്‍റെ ഭാര്യക്ക് പുനർനിയമനം  നൽകിയത്. വിരമിച്ചയാളെ പുനർനിയമിക്കരുതെന്ന സഹകരണചട്ടം മറികടന്നായിരുന്നു നിയമനം. രക്തസാക്ഷികളുടെ ആശ്രിതർ, പാർട്ടിക്കുവേണ്ടിയുള്ള സമരത്തിൽ ജയിലിലായവരുടെ ആശ്രിതർ എന്നിവർക്കാണ് നിയമനങ്ങളിൽ പ്രാമുഖ്യം കൊടുക്കുന്നത്.

ഗവണ്‍മെന്‍റ് സെർവന്‍റ്സ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലാണ് മകൻ നിയമനം നേടിയത്. മകന്‍ പരീക്ഷ എഴുതിയാണ് ജോലി നേടിയതെന്ന് നാസർ വിശദീകരിക്കുന്നു. എന്നാല്‍ ഒരു വീട്ടിൽ ഒരാൾക്ക് നിയമനം  എന്നത് ലംഘിക്കപ്പെട്ടുവെന്നാണ് ഇതില്‍ ഉയരുന്ന ആക്ഷേപം.