പ്രോ ടെം സ്പീക്കർ നിയമനം കീഴ്വഴക്കങ്ങൾ പാലിക്കാതെ; കൊടിക്കുന്നിലിനെ മറികടന്നതെങ്ങനെയെന്ന് വ്യക്തമാക്കണം: കെ.സി. വേണുഗോപാല്‍ എംപി

Jaihind Webdesk
Thursday, June 20, 2024

 

ന്യൂഡല്‍ഹി:  പ്രോ ടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസ്. നിയമനം പാർലമെന്‍ററി കീഴ്വഴക്കങ്ങൾ പാലിക്കാതെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. ഏഴു തവണയാണ് ഭർതൃഹരി മെഹ്താബ് തിരഞ്ഞെടുക്കപ്പെട്ടത്. എട്ടു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷിനെ മറികടന്നാണ് നിയമനം. എന്താണ് കൊടിക്കുന്നിൽ സുരേഷിന്‍റെ അയോഗ്യതയെന്ന് സർക്കാർ പറയണം. സീനിയോറിറ്റിയും യോഗ്യതയും മറികടക്കാൻ ഉണ്ടായ കാരണം എന്തെന്ന് വ്യക്തമാക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

പതിനെട്ടാം ലോക്സഭയുടെ പ്രോ ടെം സ്പീക്കറായി ഒഡീഷയിലെ കട്ടക്കില്‍ നിന്നുള്ള ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെയാണ് നിയമിച്ചിരിക്കുന്നത്. നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി.