പ്രിയാ വർഗീസിന്‍റെ നിയമനം; ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ഒരു മാസത്തേക്ക് മാറ്റി

Jaihind Webdesk
Monday, January 8, 2024

 

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ഒരു മാസത്തേക്ക് മാറ്റി. ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹർജി ഒരു മാസത്തേക്ക് മാറ്റിയത്.

പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ നിയമനം നൽകിയത് ശരിവെച്ച ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് സുപ്രീം കോടതി ഒരു മാസത്തേക്ക് മാറ്റിയത്. ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് ഒരു മാസത്തേക്ക് മാറ്റിയത്. അതേസമയം പ്രിയാ വർഗീസിനെ പിന്തുണച്ച് സർക്കാർ രംഗത്തുവന്നു. ഡെപ്യൂട്ടേഷൻ യോഗ്യതയ്ക്ക് കുറവാക്കിയാൽ പ്രോഗ്രാം കോർഡിനേറ്റർമാരാവാൻ അധ്യാപകർ തയാറാവില്ല എന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഡെപ്യൂട്ടേഷൻ സർവസാധാരണമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കി.

അതേസമയം നിയമനം റദ്ദാക്കരുതെന്ന് പ്രിയാ വർഗീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയത്തിന്‍റെ ഭാഗമാണെന്നുമാണെന്നും പ്രിയാ വര്‍ഗീസ്. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തന്‍റെ നിയമനമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ പ്രിയാ വർഗീസിന്‍റെ നിയമനം യുജിസി ചട്ടപ്രകാരമാണെന്നും ഗസ്റ്റ്‌ അടിസ്ഥാനത്തിലുള്ള നിയമനവും സ്റ്റുഡന്‍റ് സർവീസ് ഡയറക്ടറായുള്ള നിയമനവും ചട്ടപ്രകാരമാണെന്ന് രജിസ്ട്രാർ നൽകിയ സത്യവാങ്മൂലം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി വ്യക്തമാക്കുന്നു.