എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനം ; രഹസ്യരേഖകള്‍ ചോർന്നതിൽ അന്വേഷണം വേണം ; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

Jaihind News Bureau
Tuesday, February 9, 2021

 

കൊച്ചി : എം.ബി രാജേഷിന്‍റെ ഭാര്യയെ കാലടി സർവകലാശാലയില്‍ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള രേഖകൾ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കാലടി പൊലീസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്‍റോ.പി. ആന്‍റോ പരാതി നല്‍കി. നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്കും പരാതി നൽകിയിട്ടുണ്ട്.