ഹനുമാന്റെ ജാതിസര്‍ട്ടിഫിക്കറ്റ് വേണം: യോഗിക്ക് അടുത്ത പരീക്ഷണം

Saturday, December 8, 2018

വാരണാസി: തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ ഹനുമാന്റെ ജാതി പറഞ്ഞ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അടുത്ത പരീക്ഷണം. ഭഗവാന്‍ ഹനുമാന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ് പ്രഗതിശീല്‍ സമാജ് വാദി ലോഹ്യ എന്ന സംഘടന.

നിരവധിപ്പേരുടെ ആരാധനാമൂര്‍ത്തിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴതില്‍ പ്രതിഷേധമുണ്ടെന്നും ഒരാഴ്ച്ചക്കകം ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ ധര്‍ണയടക്കമുള്ള പ്രതിഷേധപരിപാടികളുമായി രംഗത്തെത്തുമെന്നും സംഘടനയുട യുവജന വിഭാഗം നേതാവ് ഹരീഷ് മിശ്ര പറയുന്നു. യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി നേതാവുമായ മുലായംസിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവിന്റെ പുതിയ പാര്‍ട്ടിയാണ് പി.എസ്.പി.എല്‍.