
ഇന്ത്യന്‍ വനിതകള്‍ ലോകത്തിന്റെ നെറുകയില്‍. ഏകദിന വനിത ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ കന്നി കിരീടം ചൂടി ചരിത്രമെഴുതി. നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ വനിതകളുടെ പുതുയുഗ പിറവി. സ്വപ്നം സാക്ഷാത്കരിച്ച ഇന്ത്യന്‍ പെണ്‍ പുലികള്‍ ലോകകപ്പ് കിരീടത്തില്‍ കന്നി മുത്തമിട്ടു. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ 45.3 ഓവറില്‍ 246 റണ്‍സിന് തകര്‍ത്ത് വിട്ടാണ് ഇന്ത്യന്‍ വനികകള്‍ സിങ്കമായത.് ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് എടുത്തു . 87 റണ്‍സെടുത്ത ഷഫാലി വര്‍മയും 58 റണ്‍സ് നേടിയ ദീപ്തി ശര്‍മയും 45 റണ്‍സ് കൂട്ടിചേര്‍ത്ത സ്മൃതി മന്ദാനയും ഇന്ത്യന്‍ ഇന്നിങ്ങ്‌സിന് കരുത്തായി.
ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ സെഞ്ചുറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 5 വിക്കറ്റ് നേടിയ ദീപ്തി ശര്‍മ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ വട്ടം കറക്കി. 5 വിക്കറ്റ് നേട്ടത്തോടെ ടൂര്‍ണമെന്റിലെ താരവുമായി മാറി ദീപ്തി. അര്‍ധ സെഞ്ചുറിയും കളിയിലെ ടേണിങ് പോയിന്റായി മാറിയ ബൗളിങ് പ്രകടനവും കാഴ്ച്ച വെച്ച ഷെഫാലി വര്‍മയാണ് ഫൈനലിലെ താരം .നിര്‍ണായകമായ രണ്ട് വിക്കറ്റുകളും ഷെഫാലി നേടി. 2007 ലും 2015 ലും കൈവിട്ട കിരീടത്തിന് മൂന്നാം ശ്രമത്തില്‍ സ്വപ്ന സാക്ഷാത്കാരം. ഇത് അഭിമാന നിമിഷം… ഇന്ത്യന്‍ വനിതകള്‍ ഇനി ലോകവിജയ സ്ത്രീ.