അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കൾ നൽകിയ പരാതി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കൾ നൽകിയ പരാതി ഇന്ന് പാലക്കാട് ജില്ലാ കോടതി വീണ്ടും പരിഗണിക്കും. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ഇന്ന് കോടതി പരിഗണിക്കും. സുപ്രീം കോടതിയുടെ നിർദേശങ്ങൾ അനുസരിച്ചുള്ള ഏറ്റുമുട്ടൽ ആണോ നടന്നതെന്ന് എന്ന് വിശദീകരിക്കുന്ന റിപ്പോർട്ട്‌ പ്രോസിക്യൂഷൻ ഇന്ന് നൽകണം. മണി വാസകത്തിന്‍റെ സഹോദരിയും കാർത്തിയുടെ സഹോദരനുമാണ് കോടതിയെ സമീപിച്ചത്. പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഹർജി പരിഗണിക്കുക.

ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെ അന്വേഷണ നടപടി ക്രമങ്ങളെ കുറിച്ച് 2016ൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. വിവരങ്ങൾ ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടേക്കും.

AttappadiMaoist
Comments (0)
Add Comment