റോഡിനെക്കുറിച്ച് പരാതി പറയാന്‍ ആപ്പ് ; മുഴുവന്‍ പരാതിയും ആപ്പിനെക്കുറിച്ച്

Jaihind Webdesk
Sunday, May 23, 2021

മോശം അവസ്ഥയിലുള്ള റോഡുകളെക്കുറിച്ച് പരാതി പറയാൻ പുതിയ ആപ്പ് വരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പൊതുമരാമത്ത് വകുപ്പിന്‍റെ പഴയ ആപ്പ് വീണ്ടും ചര്‍ച്ചയാകുന്നു. മൂന്നു കൊല്ലം മുമ്പ് പുറത്തിറക്കിയ ‘പിഡബ്ല്യുഡി ഫിക്സിറ്റ്’ എന്ന ആപ്പ് വലിയ പരാജയമായിരുന്നു. റോഡുകളെക്കുറിച്ച് പരാതി പറായാനായി ഇറക്കിയ ആപ്പിനെക്കുറിച്ചായിരുന്നു മുഴുവന്‍ പരാതിയും.

2019 ഓഗസ്റ്റ് 17 നാണ് പൊതുമരാമത്ത് വകുപ്പ് ‘പിഡബ്ല്യുഡി ഫിക്സിറ്റ് ’ എന്ന ആപ്പ് പുറത്തിറക്കിയത്. എന്നാല്‍ എല്ലാ പരാതികളും ഈ ആപ്പിനെതിരെയാണ്. ഇതിലൂടെ പരാതി നല്‍കാനാവുന്നില്ലെന്ന്  . മൊബൈല്‍ നമ്പര്‍ നല്‍കി ലോഗില്‍ ചെയ്യാന്‍ പോലുമാകുന്നില്ലെന്നും ആദ്യം ആപ്പിന്‍റെ അറ്റകുറ്റപ്പണികള്‍ ഫിക്സ് ചെയ്യാനുമാണ് മുഴുവന്‍ കമന്‍റുകളും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 2.4 മാത്രമാണ് ഇതിന്‍റെ റേറ്റിംഗ്. ചുരുക്കത്തില്‍ ആപ്പ് ഒരു വന്‍ പരാജയമായിരുന്നു.

പുതിയ മൊബൈൽ ആപ്പ് ജൂൺ ഏഴിന് ലോഞ്ച് ചെയ്യുമെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചത്. ആപ്പ് വഴി ലഭിക്കുന്ന പരാതികൾ എസ്എംഎസ് വഴിയും ഇമെയിൽ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എൻജിനീയർമാരെ അറിയിക്കുന്ന രീതിയിലാണ് ഇതിന്‍റെ സംവിധാനം. പൊതുമരാമത്ത് വകുപ്പ് ഒരിക്കല്‍ പരീക്ഷിച്ച് പരാജയപ്പെട്ട ആപ്പ് ഇക്കുറി എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.