63 ദിവസമായി അതിജീവനത്തിനായി പോരാടുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് എ പി അനില്‍കുമാര്‍ എം എല്‍ എ യുടെ സ്‌നേഹാദരവ്. ആരോഗ്യ രംഗത്ത് വിലമതിക്കാനാവാത്ത സേവനം തുഛമായ വരുമാനത്തിലും ആത്മാര്‍ത്ഥമായി ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ നാടിനഭിമാനമാണെന്ന് എപി അതില്‍കുമാര്‍ പറഞ്ഞു. വണ്ടൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ 233 സാരികള്‍ വിഷുകൈനീട്ടമായി ആശാ വര്‍ക്കേഴ്‌സിന് എം എല്‍ എ വിതരണം ചെയ്തു. വണ്ടൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം കെ ടി അജ്മല്‍ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി എം സീന, പോരൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ മുഹമ്മദ് ബഷീര്‍, വൈസ് പ്രസിഡണ്ട് സക്കീനടീച്ചര്‍, വണ്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പട്ടിക്കാടന്‍ സിദ്ദീഖ്, തുവ്വൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സുരേന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാപ്രവര്‍ത്തകരുടെ സമരം രണ്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അനിശ്ചിതകാല നിരാഹാര സമരം 24 ആം ദിനത്തിലേക്കും കടന്നു. തനിക്ക് കിട്ടിയ സ്‌കോളര്‍ഷിപ്പ് തുക മുഴുവനായി ആശാ പ്രവര്‍ത്തകര്‍ക്ക് നല്‍കി ഒരു കുഞ്ഞ് മാതൃകയായതും കോണ്‍ഗ്രസിന്റെ മുഴുവന്‍ പിന്തുണ നല്‍കിയും സമൂഹത്തിന്റെ നാനാ ഭാഗത്ത് നിന്നും ആശമാര്‍ക്ക് സ്‌നേഹത്തിന്റെ സമ്മാനങ്ങള്‍ ലഭിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എ.പി അന്ില്‍കുമാര്‍ എംഎല്‍എയുടെ വിഷുകൈനീട്ടം.