പാര്‍ട്ടിയുടെ നന്മയ്ക്കുവേണ്ടി ഏതു വിമര്‍ശനത്തെയും സ്വാഗതം ചെയ്യും; കെ.സി.വേണുഗോപാല്‍

Jaihind News Bureau
Monday, February 24, 2025


കാടും കടലും കേന്ദ്രം കൊള്ളയടിക്കുന്നു. ഇതിന് സംസ്ഥാനം കൂട്ടുനില്‍ക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ദുരന്തങ്ങളില്‍ കേന്ദ്ര സഹായം ലഭിക്കാന്‍ ഒരുമിച്ചു പോകാന്‍ തയ്യാറാണ്.എന്നാല്‍ ഒരുമിച്ച് പോകാന്‍ ക്ഷണിച്ചിട്ടില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.ദുരന്തത്തിലും സര്‍ക്കാര്‍ രാഷ്ട്രീയം കാണാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് കുറ്റപ്പെടുത്തി.

ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് കേഡര്‍മാര്‍ക്കിടയില്‍ സര്‍വ്വേ നടത്തിയാല്‍ പോലും കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങള്‍ക്ക് മടുത്ത സര്‍ക്കാരിനെ താഴെയിറക്കണമെന്ന് എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്.കമ്മ്യൂണിസ്റ്റുകള്‍ പോലും മൂന്നാമത് ഇടത് സര്‍ക്കാര്‍ വരുന്നത് ആഗ്രഹിക്കുന്നില്ലെന്നും കെ.സി.വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയുടെ നന്മയ്ക്കുവേണ്ടി ഏതു വിമര്‍ശനത്തെയും സ്വാഗതം ചെയ്യും.വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിന് ഇല്ല.പത്തനംതിട്ടയില്‍ പറയാത്ത കാര്യങ്ങള്‍ ആണ് വാര്‍ത്തയാക്കിയതെന്നും കെ.സി.വേണുഗോപാല്‍ കൂട്ടിചേര്‍ത്തു.