പാർടിയെ ക്ഷീണിപ്പിക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ല : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Wednesday, June 12, 2019

Mullappally Ramachandran

ശിഖണ്ഡികളെ മുന്നിൽ നിർത്തി കോൺഗ്രസ് നേതാക്കൾക്ക് എതിരെ സൈബർ ആക്രമണം നടത്തുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതു സംബന്ധിച്ച് കൃത്യമായ നിർദ്ദേശം നൽകിയിട്ടും ചിലർ വ്യക്തിഹത്യ നടത്തുന്നു. ഇതിനെ കുറിച്ച് റിപ്പോർട്ട് നൽകാൻ കെപിസിസി ഐടി സെല്‍ തലവന്‍ കൂടിയായ ശശി തരൂര്‍ എംപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർടിയെ ക്ഷീണിപ്പിക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു നിയന്ത്രണവുമില്ലാതെ ചിലർ പാർട്ടിയെ അപമാനിക്കുന്നു. ആവശ്യമെങ്കിൽ പുറത്ത് നിന്നുള്ള ഏജൻസിയെ അന്വേഷണം ഏൽപ്പിക്കും. ആന്‍റണിക്കെതിരെ എന്തിന് വേണ്ടിയാണ് സൈബർ അക്രമണം നടത്തുന്നതെന്നും ഇത് അനുവദിക്കില്ലെന്നും ആദർശത്തിന്‍റെയും ധാർമ്മികതയുടെയും പര്യായമാണ് ആന്‍റണിയെന്നും മുല്ലപള്ളി രാമചന്ദ്രൻ പറഞ്ഞു.

teevandi enkile ennodu para