
2024 ലോകസഭ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനെതിരെ മത്സരിച്ച 20 -ട്വന്റി യുടെ സ്ഥാനാര്‍ഥി ആന്റണി ജൂഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഷാളണിയിച്ച് സ്വീകരിച്ചു. ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എം എല്‍ എ, യു ഡി എഫ് കണ്‍വീനര്‍ ഡൊമീനിക് പ്രസന്റേഷന്‍, മുന്‍ മേയര്‍ ടോണി ചമ്മിണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ രവിപുരം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആന്റണി ജൂഡി മത്സരിക്കും. കോര്‍പ്പറേറ്റ് സംവിധാനമാണ് 20 ട്വന്റിയെന്നും പാര്‍ട്ടിയിലെ ജനപ്രതിനിധികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമില്ലന്നും ആന്റണി ജൂഡി പറഞ്ഞു. പാര്‍ട്ടിയില്‍ പാവകളാകേണ്ടി വരുന്നെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.