കെ റെയില്‍ വിരുദ്ധ സമരം; കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ഇന്ന് വൈകിട്ട് കൊച്ചിയില്‍

Jaihind Webdesk
Saturday, January 8, 2022

 

കൊച്ചി : കെ റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്‍റുമാർ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കൺവൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. മുതിർന്ന കോൺഗ്രസ് നേതാക്കളും കൺവൻഷനിൽ പങ്കെടുക്കും.

വൈകിട്ട് 4 മണിക്ക് ടൗൺ ഹാളിൽ നടക്കുന്ന കൺവൻഷൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി ഉദ്‌ഘാടനം ചെയ്യും. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ മണ്ഡലം, ബ്ലോക്ക് പ്രസിഡന്‍റുമാർ, ഡിസിസി പ്രസിഡന്‍റുമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ജില്ലകളിലെ പോഷക സംഘടനാ നേതാക്കൾ എന്നിവരുടെ സംയുക്ത കൺവൻഷനാണ് നടക്കുക.