ലഹരി വിരുദ്ധ ബോധവത്കരണം; കെ.എസ്.യു ക്യാമ്പസ് ജാഗരൻ യാത്രയ്ക്ക് മലപ്പുറത്ത് ഉജ്ജ്വല വരവേൽപ്പ്

Jaihind News Bureau
Thursday, March 13, 2025

ലഹരി മാഫിയയുടെ വളർച്ചയുടെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് മാറി നിൽക്കാനാകില്ലെന്ന് എഴുത്തുകാരൻ പി. സുരേന്ദ്രൻ .കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയകൾക്കെതിരെ ജനമനസ്സുകളും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കുന്ന മെന്നാവശ്യപ്പെട്ട് കൊണ്ട് “രാസ ലഹരി മാഫിയക്കെതിരെ വിദ്യാർത്ഥി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന “ക്യാമ്പസ് ജാഗരൻ യാത്രയ്ക്ക് ” കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വർത്തമാനകാലത്ത് കെ.എസ്.യു നടത്തുന്ന മികവുറ്റ പ്രവർത്തനമാണ് ലഹരിക്കെതിരായ പ്രചരണ ജാഥയെന്നും പി.സുരേന്ദ്രൻ പറഞ്ഞു. രാസ ലഹരിക്കെതിരായി കവിതയും സംഗീതവും പ്രഭാഷണവും നാടകവുമൊക്കെ സ്വാധീനിക്കുന്ന ബദൽ ലഹരികൾ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ലഹരി വിപണന ചരക്കാക്കുന്ന സിനിമകളുടെ പ്രദർശനം തടയുമെന്ന് ജാഥാ ക്യാപ്റ്റനും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റുമായ അലോഷ്യസ് സേവ്യർ പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് ഇ.കെ അൻഷിദ് അദ്ധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ്, കെപിസിസി അംഗം എ.എം രോഹിത്,എൻ.എസ്.യു.ഐ ദേശീയ ജന: സെക്രട്ടറി അനുലേഖ ബൂസ,കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ എം.ജെ യദുകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ,കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ അസ്ലം ഓലിക്കൻ,കണ്ണൻ നമ്പ്യാർ,എം റഹ്മത്തുള്ള, ഷംലിക് കുരിക്കൾ, ആദിൽ കെകെബി, പി സുദേവ്, എം.കെ ഷഫ്രിൻ എന്നിവർ പ്രസംഗിച്ചു.