ELEPHANT ATTACK| സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ആക്രമണത്തില്‍ വയോധികന് പരിക്ക്

Jaihind News Bureau
Monday, June 2, 2025

വയനാട് പൊഴുതന മേല്‍മുറിയില്‍ കാട്ടന ആക്രമണം. ആക്രമണത്തില്‍ വായോധികന് പരിക്കേറ്റു. മേല്‍മുറി സ്വദേശി മോനി മടമനയെ(68) ആണ് കാട്ടാന ആക്രമിച്ചത്. ജോലിക്ക് പോയ ഇയാളെ കട്ടാനാ ആക്രമിക്കുകയായിരുന്നു.

ആനയെ കണ്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ മോനി വഴുതി വീണതോടെ ആന ആക്രമിക്കുകയായിരുന്നു. കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ വൈത്തിരി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.