നാടിനെ നടുക്കി ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

Sunday, December 29, 2024

ഇടുക്കി : ഇടുക്കി മുള്ളരിങ്ങാടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി ആണ് മരിച്ചത്. അമര്‍ ഇലാഹിന് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.  തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പശുവിനെ അഴിക്കാന്‍ തേക്കിന്‍ കൂപ്പില്‍ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്.  അമര്‍ ഇലാഹിന് ഒപ്പമുണ്ടായിരുന്നയാള്‍ ഓടി  രക്ഷപ്പെടുകയായിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.