സര്‍ക്കാരിന് വീണ്ടും തിരിച്ചടി; വനിതാ വാച്ച് ആന്‍റ്  വാര്‍ഡുകളുടെ എല്ലിന് പൊട്ടലില്ലെന്ന് റിപ്പോര്‍ട്ട്; പൊളിയുന്ന വ്യാജ കഥകള്‍

Jaihind Webdesk
Thursday, March 23, 2023

 

തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷത്തില്‍ സര്‍ക്കാറിനെയും പൊലീസിനെയും വെട്ടിലാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ 2 വനിതാ വാച്ച് ആന്‍റ്  വാര്‍ഡുകളുടെ എല്ലിന് പൊട്ടലില്ലെന്ന റിപ്പോര്‍ട്ട് ആണ് പുറത്ത് വന്നത്. വാച്ച് ആന്‍റ്  വാര്‍ഡിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചെന്ന പേരിലായിരുന്നു 7 പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തത്. വാദിയെ പ്രതിയാക്കിതങ്ങൾക്കെതിരെ സർക്കാർ കള്ള കേസെടുത്തു എന്ന പ്രതിപക്ഷ ആരോപണത്തെ അടിവരയിട്ട് തെളിയിക്കുന്നതാണ് മെഡിക്കൽ റിപ്പോർട്ട് .

സ്പീക്കറുടെ ഓഫീസിന് മുന്നില്‍ വാച്ച് ആന്‍റ്  വാര്‍ഡിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചെന്ന പേരിലായിരുന്നു 7 പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തിരുന്നത്.വനിതാ വാച്ച് ആന്‍റ്  വാര്‍ഡിന്‍റെ  പരിക്ക് ഉന്നയിച്ചാണ് പ്രതിപക്ഷ വിമര്‍ശനങ്ങളെ ഇതുവരെ സര്‍ക്കാര്‍ നേരിട്ടിരുന്നത്. എന്നാൽ സര്‍ക്കാറിനെയും പൊലീസിനെയും വെട്ടിലും പ്രതികൂട്ടിലുമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ആണ് ഇപ്പോൾ പുറത്തു വന്നത് .സംഘര്‍ഷത്തില്‍ പരിക്കേറ്റതായി പറഞ്ഞിരുന്ന 2 വനിതാ വാച്ച് ആന്‍റ്  വാര്‍ഡുകളുടെ എല്ലിന് പൊട്ടലില്ലെന്ന റിപ്പോര്‍ട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. വാദിയെ പ്രതിയാക്കിതങ്ങൾക്കെതിരെ സർക്കാർ കള്ള കേസെടുത്തു എന്ന പ്രതിപക്ഷ ആരോപണത്തെ അടിവരയിട്ട് തെളിയിക്കുന്നതാണ് മെഡിക്കൽ റിപ്പോർട്ട് .വാച്ച് ആന്‍റ്  വാര്‍ഡും ഭരണപക്ഷ എംഎല്‍മാരും
ചേർന്നു ആക്രമിച്ചെന്ന പ്രതിപക്ഷ പരാതിയില്‍ പോലിസ് എടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പു പ്രകാരമുള്ള നിരാസ കേസായിരുന്നു.  എന്നാൽ വാച്ച് ആന്‍റ്  വാര്‍ഡിന്‍റ്  പരാതിയിൽ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എം എൽ എ മാർക്കെതിരെ കേസെടുത്ത്
വലിയ വിമർശനങ്ങളും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ജനറല്‍ ആശുപത്രിയിലെ തുടര്‍ ചികിത്സയിലും സ്‌കാനിംഗിലാണ് വാച്ച് ആന്‍റ്  വാര്‍ഡിന്‍റെ  പൊട്ടലില്ലെന്ന് കണ്ടെത്തിയത്.വാച്ച് ആന്‍റ്  വാര്‍ഡുകളുടെ ഡിസ്ചാര്‍ജ്ജ് സമ്മറിയും സ്‌കാന്‍ റിപ്പോര്‍ട്ടും ആശുപത്രി അധികൃതര്‍ പൊലീസിന് കൈമാറി. ഇതോടെ എം എൽ എ മാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ മ്യസിയം പൊലിസ് വെട്ടിലായി. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയ ഐപിഎസി 326 ആം വകുപ്പ് ഇനി ജാമ്യം ലഭിക്കാവുന്ന 323 വകുപ്പായി മാറ്റേണ്ടതായി വരും.സംഘര്‍ഷത്തില്‍ പരിക്കേറ്റ കെകെ രമ എംഎല്‍എ യ്ക്കു
ലിഗ് മെന്‍റിന് പരിക്കുണ്ടെന്നു കണ്ടെത്തി വീണ്ടും പ്ലാസ്റ്റർ ഇട്ടിരുന്നു. രമയുടെ പേരിൽ സിപിഎം  പ്രചരിപ്പിച്ചിരുന്ന എക്സറേകൾ വ്യാജമാണെന്നും വ്യക്തമായിരുന്നു. നിയമസഭാ സംഘർഷത്തിന്‍റെ  പേരിൽ സിപിഎമ്മും സർക്കാരും പോലീസും ചേർന്ന് പ്രതിപക്ഷത്തിന് നേരേ നടത്തിയിരുന്ന നീക്കങ്ങൾ ഒക്കെ കെട്ടിചമച്ചതും വ്യാജവുമാണെന്ന് തെളിയിക്കുന്ന രേഖകളും റിപ്പോർട്ടുമാണ് അനുദിനം പുറത്ത് വരുന്നത്.