കൊവിഡില്‍ വലഞ്ഞ് ജനം, ധൂർത്ത് തുടർന്ന് സർക്കാർ; എകെജി മ്യൂസിയത്തിനായി വീണ്ടും 9 കോടിയോളം അനുവദിച്ച് ഉത്തരവ്

 

തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. എകെജി മ്യൂസിയത്തിന് വീണ്ടും 9 കോടിയോളം രൂപ അനുവദിച്ച് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കനക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാർ കോടികളുടെ ധൂർത്ത് തുടരുന്നത്.

എകെജി മ്യൂസിയത്തിൻ്റെ പണി പൂർത്തിയാക്കാൻ കോടികൾ അനുവദിച്ച് സാംസ്കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. മ്യൂസിയത്തിൻ്റെ നിർമ്മാണത്തിനായി 5,50,00000 രൂപയും ക്രമീകരണ പ്രവർത്തനങ്ങൾക്കായി 3,42,25,308 രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. അതായത് ആകെ 8,92,25,308 രൂപയാണ് എകെജി മ്യൂസിയത്തിന് ആയി അനുവദിച്ചിട്ടുള്ളത്.

സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ളതുകൊണ്ടുതന്നെ രണ്ടാം പിണറായി സർക്കാറിലൂടെ സിപിഎം താൽപര്യങ്ങൾ നടപ്പാക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. വാക്സിൻ വാങ്ങാൻ പോലും പണം ഇല്ല എന്ന് പറയുന്ന സർക്കാർ എകെജി മ്യൂസിയം നിർമ്മിക്കാനായി കോടികൾ ചിലവഴിക്കുന്നത് വിവാദമാകുകയാണ്. ഒരുവശത്ത് ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ 2500 കോടി രൂപ കടമെടുക്കുന്ന അതേ പിണറായി സർക്കാർ തന്നെയാണ്, മറുവശത്ത് മ്യൂസിയം നിർമ്മിക്കാനെന്ന പേരിൽ കോടികൾ ധൂർത്തടിക്കുന്നത്.

Comments (0)
Add Comment