സംസ്ഥാനത്ത് വീണ്ടും നിപ ബാധിച്ച് ഒരാള്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശിയായ 18കാരിയാണ് മരിച്ചത്. മരണ ശേഷമാണ് നിപയാണെന്ന് സ്ഥിരീകരിച്ചത്. പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ സംശയം തോന്നിയാണ് സാംപിള്‍ അയച്ചത്.
നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 43 പേരാണ് നിലവില്‍ കോഴിക്കോട് ജില്ലയിലുള്ളത്. പട്ടികയിലുള്ളവരെല്ലാം ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇവര്‍ക്ക് പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.