യുപി ബിജെപിയില്‍ വീണ്ടും രാജി; 3 ദിവസത്തിനിടെ പാർട്ടി വിട്ടവരുടെ എണ്ണം ഏഴായി

Jaihind Webdesk
Thursday, January 13, 2022

ലക്‌നൗ : യുപി ബിജെപിയിൽ വീണ്ടും രാജി. എംഎൽഎ മുകേഷ് വർമ്മയാണ് പുതുതായി രാജി വച്ചത്. ഇതോടെ പാർട്ടി വിടുന്ന പിന്നാക്ക വിഭാഗ നേതാക്കൾ ഏഴായി. 24 മണിക്കൂറിനിടെ രണ്ട് മന്ത്രിമാർ ഉൾപ്പെടെ ഏഴ് പേരാണ് പാർട്ടിയില്‍ നിന്ന് രാജിവെച്ചത്.

എംഎൽഎമാർ പാർട്ടിവിട്ട സാഹച്യത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മണ്ഡലം മാറി മത്സരിച്ചേക്കും. അയോധ്യയിലേക്കാണ് യോഗിയെ പരിഗണിക്കുന്നത്. നരേന്ദ്ര മോദിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത്. തീരുമാനത്തിന് അംഗീകാരം നൽകാൻ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഡൽഹിയിൽ ആരംഭിച്ചു.

അയോധ്യയിൽ മത്സരിക്കാൻ യോഗി ആദിത്യനാഥ് ബിജെപി കോർ കമ്മറ്റി യോഗത്തിൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ ഗൊരഖ്പുരിൽ നിന്നുള്ള ലോക്‌സഭ അംഗമായിരുന്നു യോഗി.