KASARGOD LANDSLIDE| കാസര്‍ഗോഡ് ചെറുവത്തൂര്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; യാത്രക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി

Jaihind News Bureau
Wednesday, July 23, 2025

കാസര്‍ഗോഡ് ചെറുവത്തൂര്‍ ദേശീയപാതയിലെ വീരമലക്കുന്നില്‍ വീണ്ടും മണ്ണിടിച്ചില്‍. കാറിന് മുകളിലാണ് മണ്ണിടിഞ്ഞ് വീണത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. കാറിലുണ്ടായിരുന്ന യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു.

കാഞ്ഞങ്ങാട് സ്വദേശിനിയായ സിന്ധുവാണ് രക്ഷപ്പെട്ടത്. പടന്നക്കാട് എസ് എന്‍ കോളേജിലെ അധ്യാപികയാണ് സിന്ധു. ചെറുവത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു. പെട്ടന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കാറിന് മുകളിലും ചുറ്റുമായി മണ്ണ് നിറഞ്ഞതിനാല്‍ സിന്ധുവിന് പുറത്തിറങ്ങാനായില്ല. നാട്ടുകാര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് പാറയും മണ്ണും റോഡില്‍ പതിച്ചു. മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് മണ്ണ് നീക്കാന്‍ തുടങ്ങിയിട്ടുണ്ട്.