യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർത്ഥി കൂടി മരിച്ചു : ഖാർകിവ് വിടണമെന്ന് ഇന്ത്യന്‍ എംബസി

Wednesday, March 2, 2022

കീവ് : യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർഥി കൂടി മരിച്ചു. പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാളാണ് മരിച്ചത്. തളർന്നു വീണതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിനീസിയ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയാണ് ചന്ദൻ.

അതേസമയം ഇന്ത്യക്കാർ അടിയന്തരമായി ഖാർകിവ് വിടണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പു നൽകി. യുക്രെയ്ൻ സമയം വൈകിട്ട് ആറുമണിക്കു മുമ്പ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണ് നിർദേശം.