കേരളത്തില്‍ വീണ്ടും ഭക്ഷ്യ വിഷബാധ മരണം; കാസര്‍ഗോഡ് കുഴിമന്തി കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടി മരിച്ചു

Saturday, January 7, 2023

കാസര്‍ഗോഡ്: കേരളത്തില്‍ വീണ്ടും ഭക്ഷ്യ വിഷബാധ മരണം. കാസര്‍ഗോഡ് കുഴിമന്തി കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടി മരിച്ചു. കാസര്‍കോഡ് തലക്ലായ് സ്വദേശി അഞ്ചുശ്രീ പാര്‍വ്വതിയാണ് മരിച്ചത്. ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉദമയിലെ അല്‍റൊമന്‍സിയ ഹോട്ടലില്‍ നിന്നുമാണ് കുഴിമന്തി വാങ്ങിയത്.  ജനുവരി ഒന്ന് മുതൽ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു.

ബന്ധുക്കള്‍ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. ആറുദിവസത്തിനിടെ രണ്ടുപേരാണ് സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.

അതേസമയം  പെൺകുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരണമടഞ്ഞു എന്ന റിപ്പോർട്ടുകളെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി.