സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. കേരളത്തില്‍ 1400 കൊവിഡ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 64 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ വര്‍ഷം ഇതുവരെ കൊവിഡ് ബാധിച്ച് ഏഴ് പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 131 പേര്‍ക്ക് രോഗമുക്തി പ്രാപിച്ചു. 363 പേര്‍ക്ക് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 8 മണി വരെയുള്ള കണക്കാണിത്. കഴിഞ്ഞ ദിവസവും കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരന്‍ മരിച്ചിരുന്നു.
രാജ്യത്താകെ 363 പുതിയ കേസുകളും നാല് മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ സജീവമായ കൊവിഡ് -19 കേസുകളുടെ എണ്ണം 3,758 ആയി ഉയര്‍ന്നു. ഇതില്‍ 1,336 ആക്ടീവ് കേസുകളാണ് കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലും ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത് കേരളത്തിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.