കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞിനെ കട്ടിലില്‍ മരിച്ചു കിടക്കുന്നതായും മാതാപിതാക്കള്‍ സമീപത്ത് തന്നെ തൂങ്ങി നില്‍ക്കുന്നതായുമാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും ഇവര്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഒപ്പം അജീഷിന് ഈ അടുത്ത കാലത്താണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഇതും കുടുംബത്തെ തളര്‍ത്തുന്ന അവസ്ഥയിലേക്ക് പോയി എന്നാണ് അയല്‍വാസികള്‍ പറയുന്നത്. അജീഷ് നേരത്തെ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു വര്‍ഷം മുമ്പാണ് വിദേശത്ത് നിന്ന് തിരികെ വന്നതെന്നും അയല്‍വാസികള്‍ പറയുന്നു.