തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി. മണക്കാട് UAE കോണ്‍സുലേറ്റിലാണ് ബോംബ് ഭീഷണിസന്ദേശമെത്തിയത്. ഇന്ന് തന്നെ അഞ്ചാം തവണയാണ് ഭീഷണിയുണ്ടാകുന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍, കോളേജ്, ജില്ലാ കോടതി തുടങ്ങി മൂന്നിടത്ത് ഇന്ന് രാവിലെ ഭീഷണി സന്ദേശം എത്തിയിരുന്നു. അതിനു പിന്നാലെ നാളെ് ഉദ്ഘാടനം നടക്കാനിരിക്കുന്ന വിഴിഞ്ഞത്തും സന്ദേശമെത്തി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തിച്ചേരുന്നതുമായി ബന്ധപ്പെട്ടാണ് ഭീഷണി സന്ദേശങ്ങള്‍ വരുന്നത്. എന്നാല്‍ അതെല്ലാം വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഖ്യമന്ത്രിയുടെ വസതിയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തുകയാണ്. രണ്ടു തവണയാണ് മുഖ്യമന്ത്രിയുടെ വസതിക്കു നേരെ ഭീഷണി ഉണ്ടാവുന്നത്. ഏറ്റവും ഒടുവിന്‍ ഭീഷണി എത്തിയിരിക്കുന്നത് മണക്കാട് UAE കോണ്‍സുലേറ്റിലാണ്. സ്ഥലത്ത് ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തുകയാണ്.