മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് വീണ്ടും അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, മൂന്ന് പേര്‍ രക്ഷപ്പെട്ടു

Jaihind Webdesk
Thursday, June 20, 2024

 

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.
ശക്തമായ തിരയിലും കാറ്റിലും പെട്ട് വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള “ചിന്തധിര ” എന്ന വള്ളമാണ് മറിഞ്ഞത്. ആശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണവും സമയബന്ധിതമായി ട്രജ്ജിംഗ് നടത്താത്തതും ഇവിടെ അപകടങ്ങൾ തുടർക്കഥ ആകുകയാണ്.  മുതലപ്പൊഴിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീൻ കത്തോലിക്ക സഭ ഇന്ന് നിയമസഭയിലേക്ക് മാർച്ച് നടത്തുവാൻ ഇരിക്കുന്നതിനിടെയാണ് പുതിയ അപകടം ഉണ്ടായത്.