മുതലപ്പൊഴിയില്‍ വീണ്ടും അപകടം: മത്സ്യബന്ധന വള്ളം പുലിമുട്ടിലിടിച്ച് മറിഞ്ഞു; വള്ളത്തിലുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു

Jaihind Webdesk
Saturday, May 11, 2024

 

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. മുതലപ്പൊഴി അഴിമുഖത്ത് വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഒഡീഷ സ്വദേശി ഉൾപ്പെടെ വള്ളത്തിൽ ഉണ്ടായിരുന്ന
മൂന്നു പേരും നീന്തി രക്ഷപ്പെട്ടു, പൂത്തുറ സ്വദേശിയുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണവും സമയബന്ധിതമായി ഡ്രഡ്ജിംഗും നടത്താത്തതും കാരണം ഇവിടെ അപകടങ്ങൾ തുടർക്കഥയാകുകയാണ്. ഇത്രയധികം അപകടങ്ങളുണ്ടായിട്ടും സർക്കാരിന്‍റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുന്നില്ല എന്ന പരാതി ശക്തമാണ്.