മാർ ഇവാനിയോസ് കോളേജ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും അനുമോദന സമ്മേളനവും

Jaihind Webdesk
Thursday, November 2, 2023

 

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2022-23 വർഷത്തെ വാർഷിക പൊതുയോഗവും അനുമോദന യോഗവും സംഘടിപ്പിച്ചു. മാർ ഇവാനിയോസ് കോളേജ് സിൽവർ ജുബിലി ഹാളിൽ വെച്ച് അഭിവന്ദ്യ ഡോ. മാത്യൂസ് മാർ പോളി കാർപസ് തിരുമേനി ഉദ്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തി.

മാർ ഇവാനിയോസ് കോളേജ് കോഓപ്പറേറ്റീവ് സൊസിറ്റി പ്രസിഡന്‍റ് ഡോ. സുജു സി. ജോസഫ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർ പ്രൊഫ. ജോജു ജോൺ സ്വാഗതം ആശംസിച്ചു. തുടർന്ന് 2022-23 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌, വാർഷിക കണക്ക്, 2023-24 വർഷത്തെ ബഡ്ജറ്റ് അവതരണം, ബൈ ലോ ഭേദഗതി എന്നിവ സെക്രട്ടറി ഷാമിൻ തോംപ്സൺ അവതരിപ്പിച്ചു. 2022-23 വർഷത്തിൽ ഉന്നത മാർക്ക് നേടി വിജയിച്ച സംഘാംഗങ്ങളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം ചെയ്തു.

2022-23 വർഷത്തിൽ വിരമിച്ച ഭരണ സമിതി അംഗങ്ങളും മാർ ഇവാനിയോസ് കോളേജ് മുൻ പ്രിൻസിപ്പൽമാരുമായിരുന്ന പ്രൊഫ. ഡോ. ജിജിമോൻ കെ. തോമസ്, ഡോ. ചെറിയാൻ ജോൺ, സൂപ്രണ്ടായി വിരമിച്ച സജി തോമസ് എന്നിവരെ ആദരിച്ചു. മാർ ഇവാനിയോസ് കോളേജ് ബർസാർ ഫാ. വിൻസി വർഗീസ് ആശംസകൾ അർപ്പിച്ചു. മാനേജർ ജോസഫ് ജോർജ് കൃതജ്ഞത രേഖപ്പെടുത്തി.