സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ ഇന്ന് ഒ.പി. ബഹിഷ്‌കരിച്ച് പ്രതിഷേധ സമരം നടത്തുന്നു. ശമ്പള പരിഷ്‌കരണം, രോഗികള്‍ക്ക് ആനുപാതികമായ ഡോക്ടര്‍മാരെ നിയമിക്കല്‍, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയല്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടാകാത്തതിനാലാണ് ഈ സൂചന സമരമെന്ന് കെ.ജി.എം.സി.ടി.എ. അറിയിച്ചു. ഒ.പി. മുടങ്ങിയതോടെ ചികിത്സ തേടിയെത്തുന്ന ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ മെഡിക്കല്‍ കോളേജുകളില്‍ ദുരിതത്തിലായി.
എങ്കിലും, അത്യാവശ്യ സേവനങ്ങള്‍ക്കായി ജൂനിയര്‍ ഡോക്ടര്‍മാരുടെയും പി.ജി. ഡോക്ടര്‍മാരുടെയും സേവനം മെഡിക്കല്‍ കോളേജുകളില്‍ ലഭ്യമാകും. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം, ഈ മാസം 28 മുതല്‍ റിലേ അടിസ്ഥാനത്തില്‍ സമരം ശക്തമാക്കുമെന്നും കെ.ജി.എം.സി.ടി.എ. മുന്നറിയിപ്പ് നല്‍കി.