ജയ്ഹിന്ദ് ടിവി ചെയര്‍മാന്‍ അനിയന്‍ കുട്ടിയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വീസ

Jaihind Webdesk
Tuesday, November 2, 2021

ദുബായ് : യുഎഇ കേന്ദ്രമായ ക്‌ളാരിയോണ്‍ ഷിപ്പിങ് സര്‍വീസസ് കമ്പനി ചെയര്‍മാനും ജയ്ഹിന്ദ് ടി വി ചെയര്‍മാനുമായ അനിയന്‍ കുട്ടിയ്ക്ക് യുഎഇ ഗവര്‍മെന്റിന്റെ പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വീസ ലഭിച്ചു. 35 വര്‍ഷമായി പ്രവാസിയായ ഇദേഹം, യുഎഇയുടെ വ്യവസായ വാണിജ്യ മേഖലകളില്‍ നല്‍കിയ നിക്ഷേപവും മികവും പരിഗണിച്ചാണ് വീസ അനുവദിച്ചത്.

ലോകത്തെ മുപ്പത് രാജ്യങ്ങളിലായി വലിയ സാന്നിധ്യമുള്ള കമ്പനിയാണ് ക്‌ളാരിയോണ്‍ ഷിപ്പിങ് സര്‍വീസസ്. മുപ്പത് വര്‍ഷം മുമ്പാണ് സ്വന്തമായി കമ്പനി ആരംഭിച്ചത്. കൊല്ലം അഞ്ചല്‍ തടത്തില്‍ പുത്തന്‍വീട്ടില്‍ ടി ജി കുഞ്ഞുകുട്ടിയുടെ മകനാണ് അനിയന്‍ കുട്ടി. ജിജി അനിയന്‍ ആണ് ഭാര്യ. ഫെബി, സ്റ്റെഫി എന്നിവര്‍ മക്കളാണ്.