അനില്‍ കെ ആന്‍റണിയെ കോണ്‍ഗ്രസ് സോഷ്യൽ മീഡിയ വിഭാഗം ദേശീയ കോർഡിനേറ്ററായി നിയമിച്ചു

Jaihind News Bureau
Friday, July 17, 2020

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സോഷ്യൽ മീഡിയ വിഭാഗം ദേശീയ കോർഡിനേറ്ററായി അനിൽ കെ ആന്‍റണിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു. ഡോ വിശേഷ്, മനീഷ് ഖാൻദുരി എന്നിവരെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും വിപിൻ യാദവിനെ ദേശീയ കോർഡിനേറ്ററായും നിയമിച്ചു. അനിൽ ആന്‍റണിക്ക് പുറമെ പത്ത് ദേശീയ കോർഡിനേറ്റർമാരാണ് സോഷ്യൽ മീഡിയ വിഭാഗത്തിന്‍റെ തലപ്പത്ത് ഉള്ളത്.

ഡോ. ധർമേന്ദ്ര ബാജ്പയി, പങ്കജ് ഖർബാന്ദ, മനോജ് മെഹ്ത, മാൻമോഹൻസിംഗ് പഹുജ, ലാവണ്യ ബല്ലാൽ, സുരഭ് കുമാർ റായ്, വിനയ് കുമാർ ദൊകാനിയ, നിതിൻ അഗർവാൾ, ലവ് ദത്ത, ചൈതന്യ പാലിത് എന്നിവരാണ്‌ മറ്റ് ദേശീയ കോർഡിനേറ്റർമാർ.