അനിൽ ആന്‍റണിയുടെ ബി.ജെ.പിയിലേക്ക് കടന്ന വരവിൽ പാർട്ടി കേരള ഘടകത്തിൽ അത്യപ്തി; മറ്റ് പാർട്ടികളിൽ നിന്ന് ബി.ജെ.പിയിൽ ചേരുന്നവരുടെ ജനപിന്തുണ വട്ട പൂജ്യമാണന്നും ഇവരെ എന്തിന് ചുമക്കണമെന്നാണ് സമൂഹ മാധ്യമങ്ങളിൽ ബി.ജെ.പി പ്രവർത്തകര്‍ ഉയർത്തുന്ന ചോദ്യം

Jaihind Webdesk
Friday, April 7, 2023

തിരുവനന്തപുരം : സ്വന്തമായി രാഷ്ട്രിയ മേൽ വിലാസം ഇല്ലാത്തവരാണ് കേരളത്തിൽ ബി ജെ പി യിലേക്ക് കടന്നു വരുന്നത് എന്നും സ്വന്തമായി ഒരു സ്വാധീനവും ഇവർക്ക് ഇല്ലെന്നുമാണ് സമുഹ മാധ്യമങ്ങളിലൂടെ ബി ജെ പി അനുഭാവികൾ പങ്ക് വെയ്ക്കുന്നത്. എ കെ ആന്‍റണിയുടെ മകൻ എന്ന മേൽ വിലാസം മാത്രമാണ് അനിൽ ആന്‍റണിക്ക് ഉള്ളത്. കൂടെ ചെല്ലാൻ ഒരാൾ മാത്രം പോലും ഇല്ലെന്നും ഇവർ ചുണ്ടിക്കാട്ടുന്നു.

പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റിവെച്ചവരെ തഴഞ്ഞാണ് മറ്റ് പാർട്ടികളിൽ നിന്നും എത്തുന്നവർക്ക് പ്രാധാന്യം നൽകുന്നത്. ഒറ്റയ്ക്ക് നിന്നാൽ നാല് വോട്ട് പോലും ഇവർക്ക് കിട്ടില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ബി ജെ പി പ്രവർത്തകർ വിമർശിക്കുന്നു.  ഇത്തരത്തിൽ ഉള്ള ഒരു പോസറ്റാണ് മാധ്യമ പ്രവർത്തകനും ബി ജെ പി സഹയാത്രികനുമായ അഭിലാഷ് ജി.നായർ തന്‍റെ ഫെയ്സ് ബുക്ക് കുറിപ്പിൽ പങ്കു വെയ്ക്കുന്നത്.

“മറ്റ് പാർട്ടികളിൽ നിന്ന് എത്തിയവരാണ് അൽഫോൺസ് കണ്ണന്താനവും ടോം വടക്കനും ഇവർ വന്നത് കൊണ്ട് പാർട്ടിക്ക് എന്ത് പ്രയോജനമാണ് ഉണ്ടായത്” അഭിലാഷ് ചോദിക്കുന്നു. എ പി അബ്ദുള്ള കുട്ടി ബി ജെ പി ദേശീയ ഉപാധ്യക്ഷനായി. പാർട്ടിക്ക് നേട്ടം ഉണ്ടായോ. ഇവരൊക്കെ പാർട്ടിയിൽ ചേരുമ്പോൾ ബി ജെ പി ആവേശം കൊള്ളേണ്ടേ കാര്യമില്ലെന്നും അഭിലാഷ് പറയുന്നു.

ബി.ജെ പി നേതാക്കൾ അനിലിനെ സ്വാഗതം ചെയ്യുന്നുണ്ടങ്കിലും പാർട്ടിക്ക് നേട്ടം ഒന്നും ഉണ്ടാകാൻ പോകുന്നില്ലെന്നാണ് അണികളുടെ വിലയിരുത്തൽ . ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരെ കെട്ടിയിറിക്കിട്ട് എന്തിന് ചുമക്കണമെന്നാണ് പ്രവർത്തകരുടെ ചോദ്യം.