ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി

Jaihind News Bureau
Sunday, September 20, 2020

ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര എം എൽ എ വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, സ്വപ്ന സുരേഷ് തുടങ്ങി 10 പേരെ എതിർ കക്ഷിയാക്കിയാണ് പരാതി നൽകിയത്. സംസ്ഥാനത്തിന് 9 കോടി രൂപ നഷ്ടപ്പെടാൻ ഇടയാക്കിയ ക്രിമിനൽ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണം എന്നാണ് പരാതിയിലെ ആവശ്യം. നേരത്തെ വിജിലൻസിൽ അടക്കം എം എൽ എ പരാതി നൽകിയിട്ടും സർക്കാർ തുടർ നടപടി സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഭരണഘടനാപരമായി സമീപിക്കാവുന്ന സംവിധാനം എന്ന നിലയിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്ന് അനിൽ അക്കര വിശദീകരിച്ചു.