കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി. മൊയ്തീനും പി.കെ. ബിജുവിനും തുല്യ പങ്കാളിത്തം: അനില്‍ അക്കര

Jaihind Webdesk
Saturday, September 9, 2023

 

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് പി.കെ. ബിജുവിനും പങ്കുണ്ടെന്ന് മുൻ എംഎൽഎ അനിൽ അക്കര. ഇപ്പോൾ അറസ്റ്റിലായ സതീഷ് കുമാർ പി.കെ. ബിജുവിന്‍റെ മെന്‍ററാണ്. സതീഷിന്‍റെ പണമാണ് ബിജുവിന്‍റെ സാമ്പത്തിക സ്രോതസ്. പി.കെ. ബിജു എംപി ആയിരിക്കെ ഓഫീസ് എടുത്തു നൽകിയതും പണം ചിലവാക്കിയതും സതീഷാണ്. തട്ടിപ്പിൽ എ.സി. മൊയ്തീനും പി.കെ. ബിജുവിനും തുല്യ പങ്കാളിത്തമാണെന്നും അനിൽ അക്കര ആരോപിച്ചു.