ഇരിട്ടി നഗരസഭയിലെ അങ്കണവാടി വര്‍ക്കര്‍- ഹെല്‍പ്പര്‍ നിയമന അഴിമതി; കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Jaihind Webdesk
Tuesday, July 2, 2024

 

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി നഗരസഭയിലെ അങ്കണവാടി വര്‍ക്കര്‍- ഹെല്‍പ്പര്‍ നിയമനത്തിലെ അഴിമതിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് നഗരസഭ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമായതോടെ ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജും, കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരിയും ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.