ആനാവൂർ നാഗപ്പൻ പിഎസ് സി ചെയർമാനോ? ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ല; രമേശ് ചെന്നിത്തല

Jaihind Webdesk
Friday, November 25, 2022

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കത്ത് വിവാദവുമായി സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തിൽ വിശ്വാസമില്ല, അഴിമതി നടത്തിയ മേയർ രാജി വയ്ക്കണം. മേയർ രാജി വച്ചുള്ള അന്വേഷണമാണ് യുഡിഎഫ് ആവശ്യപ്പെടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആനാവൂർ നാഗപ്പൻ എന്നാണ് പിഎസ് സി ചെയർമാനായതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സർവകലാശാലകളിൽ ഉന്നത സിപിഎം നേതാക്കളുടെ ഭാര്യമാർക്കാണ് ജോലി കിട്ടുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മദ്യ മുതലാളിമാരെ  രക്ഷിക്കാൻ മദ്യവില ഉയർത്തി. കൊടിയ അഴിമതി ഇതിനു പിന്നിലുണ്ട്. എക്സൈസ് വകുപ്പ് സിപിഎമ്മിന്‍റെ കറവ പശുവാണ്. മദ്യ കമ്പനികളെ സഹായിക്കാനാണ് വിറ്റുവരവ് നികുതി ഒഴിവാക്കിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.