അനര്‍ട്ട് അഴിമതിയില്‍ നിന്ന് വൈദ്യുതി മന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിഅംഗം രമേശ് ചെന്നിത്തല. അനര്‍ട്ട് സിഇഒ നടത്തിയത് കോടികളുടെ അഴിമതി്. വിഷയത്തില്‍ വിശദമായ അന്വേഷണം വേണം. വൈദ്യുത മന്ത്രിയുടെ ഓഫീസും മന്ത്രിയും അറിയാതെ അഴിമതിക്ക് കളമൊരുങ്ങില്ലെന്നും രമേശ് ചെന്നിത്തല കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. വെറും അഞ്ചു കോടി രൂപ വരെയുള്ള ടെണ്ടറുകള്‍ വിളിക്കാന്‍ അധികാരമുള്ള എനര്‍ട്ട് സിഇഒ 240 കോടി രൂപയുടെ ടെണ്ടര്‍ വിളിച്ചത് എങ്ങനെയാണ്. ആരുടെ നിര്‍ദേശപ്രകാരമാണ്. ഇതിനുത്തരം ലഭിച്ചാല്‍ അഴിമതിയിലെ പങ്കാളികള്‍ ആരൊക്കെയാണ് എന്നതിന്റെ വിശദാംശങ്ങള്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.