പയ്യോളി എക്സപ്രസിൽ നിന്നും സംഘപരിവാർ എക്സ്പ്രസ് ആയി പരിണാമം സംഭവച്ചിരിക്കുന്ന പിടി ഉഷയെ ഓര്‍ത്ത് ലജ്ജിക്കുന്നു; തുറന്ന കത്തുമായി അര്‍ജുന്‍ കറ്റയാട്ട്

Jaihind Webdesk
Saturday, April 29, 2023

തിരുവനന്തപുരം: ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷൺ ശരൺ സിങിനെതിരെ ലൈംഗികാതിക്ര പരാതി ഉന്നയിച്ച ഗുസ്തി താരങ്ങളുടെ പരാതി കേള്‍ക്കാന്‍ തയ്യാറാവാത്ത ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്‍റ് പിടി ഉഷയ്ക്കെതിരെ കെഎസ് യു. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ടാണ് പിടി ഉഷയ്ക്ക് തുറന്ന കത്ത് അയച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തിയ പിടി ഉഷ പയ്യോളി എക്സപ്രസിൽ നിന്നും സംഘപരിവാർ എക്സ്പ്രസ് ആയി പരിണാമം സംഭവച്ചിരിക്കുന്നു എന്നതിൽ ഞങ്ങൾ ലജ്ജിക്കുന്നുവെന്നപം കത്തില്‍ പറുന്നു. കക്ഷി രാഷ്ട്രീയത്തിന്‍റെ  അഭിപ്രായത്തിന്‍റെയും അഭിപ്രായ വത്യാസങ്ങളുടെയും അപ്പുറം കായിക മേഖലക്ക് അകത്ത് കാതലായ മാറ്റങ്ങൾ കൊണ്ട് വരും എന്ന് കരുതിയ ഒരു വലിയ ജനസമൂഹം പുറത്ത് ഉണ്ട് എന്നത് നിങ്ങൾ മനസിലാക്കാതെ പോവരുതെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.

കത്തിന്‍റെ പൂര്‍ണരൂപം

ബഹുമാന്യയായ പി.ടി ഉഷ എം.പി വായിച്ച് അറിയുവാൻ

ഒരു വനിത കു‌ടി ആയി താങ്കൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ട്രാക്കുകളിൽ മെഡലുകൾ വാരി കൂട്ടി രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയർത്തുമ്പോൾ ചെറു പ്രായത്തിൽ ആരാധനയോടെ നോക്കി കണ്ട ഒരു കുട്ടം ചെറുപ്പക്കാർ, നിങ്ങൾക്ക് പിന്നാലെ രാജ്യത്തിനായി നിലകൊള്ളുന്ന ഗുസ്തി താരങ്ങൾ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങ് എം.പിക്കെതിരായ ലൈംഗിക ആരോപണം ഉന്നയിച്ച് രാജ്യ തലസ്ഥാനത്ത് നീതി തേടി സമരം ചെയ്യുന്ന വിവരം താങ്കൾ അറിഞ്ഞു എന്നതിൽ സന്തോഷം.
പയ്യോളി എക്സ്പ്രസ് എന്ന് ലോകം മുഴുവൻ വാഴ്ത്തപെട്ട താങ്കൾ രാജ്യസഭാ അംഗമായും ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപെടുമ്പോൾ കക്ഷി രാഷ്ട്രീയത്തിന്റെ അഭിപ്രായത്തിന്റെയും അഭിപ്രായ വത്യാസങ്ങളുടെയും അപ്പുറം
കായിക മേഖലക്ക് അകത്ത് കാതലായ മാറ്റങ്ങൾ കൊണ്ട് വരും എന്ന് കരുതിയ ഒരു വലിയ ജനസമൂഹം പുറത്ത് ഉണ്ട് എന്നത് നിങ്ങൾ മനസിലാക്കാതെ പോവരുത്.
“പ്രതിഷേധം തെരുവിലേക്ക് എത്തിച്ച ഗുസ്തി താരങ്ങൾ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കി ” എന്ന് താങ്കള്‍ അഭിപ്രായപെടുമ്പോൾ നിങ്ങൾ ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നത് സംശയകരമാണ്.
ഇത്തരത്തിൽ അപമാനം എൽക്കേണ്ടി വന്നിരുന്നെങ്കിൽ നീതിക്ക് വേണ്ടി ഉഷ കാത്തിരിക്കുമായിരുന്നോ എന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് ചോദിക്കേണ്ടി വരുന്നത് നിങ്ങളുടെ ഈ നിലപാട് കൊണ്ടാണ്.
നിങ്ങളെ ആരാധനയോടെ നോക്കി കണ്ട ഒരു തലമുറ നീതി തേടി തെരുവിൽ സമരം ചെയ്യുമ്പോൾ അവർക്ക് ഒപ്പം ചെന്നിരിക്കാൻ കഴിയാതെ,അവരെ ഒന്ന് ആലിംഗനം ചെയ്യാൻ കഴിയാത്ത നിങ്ങൾ ട്രാക്ക് മാറി ഓടി കൊണ്ടിരിക്കുകയാണ്.
ആ ചെറുപ്പക്കാരോട് ഐക്യപ്പെടാൻ കഴിയാത്ത് നിങ്ങൾ പയ്യോളി എക്സപ്രസിൽ നിന്നും സംഘപരിവാർ എക്സ്പ്രസ് ആയി പരിണാമം സംഭവച്ചിരിക്കുന്നു എന്നതിൽ ഞങ്ങൾ ലജ്ജിക്കുന്നു.