ആംബുലന്‍സ് കിട്ടാതെ വൃദ്ധന്‍ റോഡരികില്‍ കിടന്ന് മരിച്ച സംഭവം : കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Jaihind Webdesk
Monday, April 26, 2021


പെരുമ്പാവൂർ : കാലടി കവലയിൽ കുഴഞ്ഞുവീണ വൃദ്ധൻ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കടുവാൾ സ്വദേശി ഗോവിന്ദൻ കുട്ടിയാണ് കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചത്. ഒരു മണിക്കൂറോളം ഗോവിന്ദൻ കുട്ടി റോഡിൽ കിടന്നെങ്കിലും കൊവിഡ് ആണോ എന്ന സംശയമായിരുന്നു കാരണം ആരും ആശുപത്രയിലേക്ക് കൊണ്ടുപോകാൻ തയ്യാറായില്ല.  തുടർന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് വൃദ്ധനെ ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറും, ആലുവ റൂറൽ പൊലീസ് മേധാവിയും നാലാഴ്ചയ്ക്ക്കം റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ആന്‍റണി ഡൊമനിക് ആവശ്യപ്പെട്ടു.