ഇരുമ്പ് ഏണി വൈദ്യുതി കമ്പിയില്‍ തട്ടി; ഇടുക്കിയിൽ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു

Jaihind Webdesk
Saturday, December 3, 2022

ഇടുക്കി: ഇരുമ്പ് ഏണി വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. കുമളി മുരുക്കടിയിലാണ് സംഭവം നടന്നത്.
അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലെ ശിവദാസ്, സുബാഷ് എന്നിവരാണ് മരിച്ചത്.

വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ടാങ്ക് വൃത്തിയാക്കാൻ ഉപയോഗിച്ച ഏണി മാറ്റിവെക്കുന്നതിനിടെ വൈദ്യുതി കമ്പില്‍ തട്ടുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചു വീണ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.