‘മഹാനടന്‍റെ  അസാധ്യ പ്രകടനം, ലിജോ ജോസ് പെല്ലിശേരി മികച്ച ചലച്ചിത്രകാരനെന്ന് വീണ്ടും അടയാളപ്പെടുത്തി’; പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: ആകാംഷയോടെ മലയാളികള്‍ കാത്തിരുന്ന ലിജോ ജോസഫ് പല്ലിശ്ശേരി ചിത്രം ‘ നന്‍ പകല്‍ നേരത്ത് മയക്ക’ത്തെ പ്രശംസിച്ച് പി.സി വിഷ്ണുനാഥ് എംഎല്‍എ. കേരളം കാത്തിരുന്ന മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലായിരുന്നു ആദ്യ പ്രദര്‍ശനം.

നമ്മുടെ കാലത്തെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളെന്ന് ലിജോ ജോസ് പല്ലിശ്ശേരിയെ അടയാളപ്പെടുത്തുന്ന സിനിമയാണെന്നും മഹാ നടന്‍റെ  അസാധ്യ പ്രകടനമെന്നും പിസി. വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

‘നന്‍ പകല്‍ നേരത്ത് മയക്കം’ ആദ്യ പ്രദർശനത്തിൽ തന്നെ കണ്ടു; നമ്മുടെ കാലത്തെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളെന്ന് ലിജോ ജോസ് പല്ലിശ്ശേരിയെ അടയാളപ്പെടുത്തുന്ന സിനിമ; മഹാ നടന്റെ അസാധ്യ പ്രകടനം!
പ്രമേയത്തിലും അവതരണത്തിലും
വ്യത്യസ്തത ആഗ്രഹിച്ചു തന്നെയാണ് ചിത്രത്തിന് കയറിയതെങ്കിലും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു മമ്മൂട്ടി-ലിജോ-ഹരീഷ് ടീമിന്റെ ചലച്ചിത്ര വിരുന്ന്. പേരൻപ്, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ചായാഗ്രാഹകൻ തേനി ഈശ്വർ ‘
നന്‍ പകല്‍ നേരത്ത് മയക്ക’ ത്തിന്റെ ദൃശ്യങ്ങളെ അതിമനോഹരമാക്കി.
ടാഗോർ തിയേറ്ററിൽ നിറഞ്ഞു കവിഞ്ഞിരുന്ന് സിനിമ കണ്ട പ്രേക്ഷകരുടെ മനസ് നിറച്ച ചലച്ചിത്രാനുഭവം…

 

തിയേറ്ററുകളിൽ എത്തും മുൻപ് മേളയിലെത്തിയ ചിത്രത്തെ വരവേൽക്കുവാൻ രാവിലെ മുതൽ തന്നെ ആയിരങ്ങൾ ടാഗോർ തിയേറ്റർ പരിസരത്ത് ഒത്തുകൂടി . ഉച്ചക്കു 3.30 ആരംഭിച്ച ചിത്രം കാണുവാൻ രാവിലെ 8 മണി മുതൽ തന്നെ നീണ്ട നിര രൂപപ്പെട്ടിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Comments (0)
Add Comment