ഇന്ന് നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി ബഹ്‌റൈനിൽ പൊള്ളലേറ്റ് മരണമടഞ്ഞു

Jaihind News Bureau
Thursday, September 3, 2020

ബഹ്‌റൈൻ : കഴിഞ്ഞ മുപ്പത്തി അഞ്ച് വർഷകാലമായി ബഹ്‌റിനിൽ ഉപജീവനം നടത്തിയിരുന്ന മലപ്പുറം ആധവനാട് സ്വദേശി അറുപത്തി മൂന്നു വയസുള്ള ഗോപാലനെ ആണ് ഇന്നലെ രാത്രിയിൽ താമസിക്കുന്ന സ്ഥലത്തു പൊള്ളലേറ്റതിനെ തുടർന്ന് മരണമടഞ്ഞത് . പ്രവാസജീവിതം അവസാനിപ്പിച്ചു ഇന്ന് നാട്ടിലേക്കു പോകാനിരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം ഉണ്ടായിരുന്ന ഗോവൻ സ്വദേശിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ അയൽവാസികൾ എത്തിയപ്പോൾ ഇദ്ദേഹത്തെ മുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ വിമല വിപിൻ,നന്ദന, ഷീന എന്നിവർ മക്കളാണ്.

teevandi enkile ennodu para