കണ്ണൂരില്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവം; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Jaihind Webdesk
Wednesday, June 19, 2024

 

തിരുവനന്തപുരം: കണ്ണൂർ കൂടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. സണ്ണി ജോസഫ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കണ്ണൂരിലെ ബോംബ് രാഷ്ട്രീയം കേരളത്തിൽ ഭീതി വിതയ്ക്കുന്ന സാഹചര്യവും പോലീസിന്‍റെ നിഷ്ക്രിയത്വവും തുറന്നു കാട്ടി പ്രതിപക്ഷം സഭയിൽ ആഞ്ഞടിക്കും. ക്ഷേമപെൻഷൻ വിതരണം മുടങ്ങുന്നത് ഇന്ന് നിയമസഭയിൽ ഉന്നയിക്കുവാനാണ് പ്രതിപക്ഷം തീരുമാനിച്ചിരുന്നതെങ്കിലും
കണ്ണൂർ ബോംബ് രാഷ്ട്രീയം വീണ്ടും സജീവമായത് സഭയിൽ ഉന്നയിക്കുവാൻ പ്രതിപക്ഷം പിന്നീട് തീരുമാനിക്കുകയായിരുന്നു.
അതേസമയം കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് സഭ ഇന്ന് ആദരമർപ്പിക്കും. പൊതുമരാമത്ത്, വിനോദസഞ്ചാരം, ഭക്ഷ്യ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകളും സഭയിൽ നടക്കും.