തിരുവനന്തപുരത്ത് യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; ഭർത്താവിന്‍റെ അനിയന്‍ കസ്റ്റഡിയില്‍

Wednesday, September 29, 2021

 

തിരുവനന്തപുരം : യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. തിരുവനന്തപുരം പോത്തൻകോട് ആണ് സംഭവം. യുവതിയുടെ ഭർത്താവിന്‍റെ അനിയൻ സുബിൻ ലാൽ ആണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോത്തൻകോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.