കട്ടപ്പനയിൽ യുവാവിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം

Jaihind Webdesk
Monday, May 27, 2024

 

ഇടുക്കി: കട്ടപ്പനയിൽ യുവാവിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇടിച്ചു വീഴ്ത്തിയ ശേഷം യുവാവിന്‍റെ ശരീരത്തു കൂടി വാഹനം കയറ്റിയിറക്കി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കട്ടപ്പന കാരിയിൽ ക്രിസ്റ്റോ മാത്യുവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കട്ടപ്പന ഇടശേരി ജംഗ്ഷനിൽ വച്ച് ക്രിസ്റ്റോയുമായി ഒരു സംഘം യുവാക്കൾ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന് ശേഷം ഇടശേരി ജംഗ്ഷനിൽ നിന്ന് സെൻട്രൽ ജംഗ്ഷനിലേക്ക് പോകുമ്പോൾ പിന്നിൽ നിന്ന് കാറിൽ എത്തിയ സംഘം ക്രിസ്റ്റോയെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. റോഡിൽ വീണ ക്രിസ്റ്റോയുടെ ശരീരത്ത് കൂടി കാർ കയറ്റിയിറക്കി. ക്രിസ്റ്റോയുടെ അഞ്ച് വാരിയെല്ലുകൾ ഒടിഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.